മനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തിയ സംസ്കാരിക ഘോഷയാത്രയിൽ മഹാബലി ഓണപ്പൊട്ടൻ , തെയ്യം കളരിപ്പയറ്റ്,മലയാളി മങ്ക, മാർഗംകളി, ഒപ്പന, മോഹിനിയാട്ടം കാവടി,വഞ്ചിപ്പാട്ട്, എന്നിവ അണിനിരന്നു.
ആഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രവേശനകാവടത്തിനു മുന്നിൽ 7 അടി ഉയരമുള്ള ഓണത്തപ്പനെയാണ് PTA ഒരുക്കിയത്. മനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തിയ സംസ്കാരിക ഘോഷയാത്രയിൽ
മഹാബലി ഓണപ്പൊട്ടൻ , തെയ്യം കളരിപ്പയറ്റ്,മലയാളി മങ്ക, മാർഗംകളി, ഒപ്പന, മോഹിനിയാട്ടം കാവടി,വഞ്ചിപ്പാട്ട്, എന്നിവ അണിനിരന്നു.
പെൻസിലിൽ ഇരുന്നു ആകാശം കീഴടക്കുന്ന പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ചിത്രം ഉൾകൊള്ളുന്ന സർവ്വ ശിക്ഷ കേരളയുടെ ലോഗോയെ ചാന്ദ്ര ദൗത്യവുമായി ബന്ധിപ്പിച്ചു കൊണ്ട് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ പ്രപഞ്ചത്തെ കീഴടക്കട്ടെ എന്ന സന്ദേശമാണ് 14 അടി വ്യാസത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നൊരുക്കിയ മെഗാ പൂക്കളത്തിലൂടെ മുന്നോട്ട് വച്ചത്.
സ്കൂളിലെ ഓണാഘോഷം നാടിന്റെ കൂടി ആഘോഷം എന്ന രീതിയിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാട്ടുക്കാരെയും ഉൾകൊള്ളിച്ചു കൊണ്ടായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യയും നടത്തിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിവിധ സൗഹൃദ മത്സരങ്ങളൾക്കും ആവേശോ ജ്വലമായ വടംവലിക്കും ശേഷം 4 മണിയോടെയാണ് ഓണാഘോഷ പരിപാടികൾ അവസാനിച്ചത്.