കോടശ്ശേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പതിനെട്ട്, പത്തൊമ്പത് നിവാസികൾ ഒരുക്കിയ ഓണാഘോഷം ഓണോൽസവ് 2023 സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.
എലിഞ്ഞിപ്ര: കോടശ്ശേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പതിനെട്ട്, പത്തൊമ്പത് നിവാസികൾ ഒരുക്കിയ ഓണാഘോഷം ഓണോൽസവ് 2023 സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.ജനറൽ കൺവീനർ ഡേവിസ് കാവുങ്കൽ അദ്ധ്യക്ഷനായിരുന്നു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റിജു മാവേലി, വൈസ് പ്രസിഡൻ്റ് സുനന്ദ നാരായണൻ, പഞ്ചായത്ത് അംഗം കെ.കെ. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാഹുലേയൻ, ഫാ.ടോം മാളിയേക്കൽ, ഫാ.വിനീത് പനക്കപ്പിള്ളി, ജോസ് മേച്ചേരി, ഇ.ആർ പ്രദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.