Channel 17

live

channel17 live

എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ്

ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.10 വ​ര്‍​ഷ​ത്തെ നി​കു​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി. ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.10 വ​ര്‍​ഷ​ത്തെ നി​കു​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

നേ​ര​ത്തെ, വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് മൊ​യ്തീ​ന് ഇ​ഡി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​സൗ​ക​ര്യം അ​റി​യി​ച്ച് മൊ​യ്തീ​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു.

പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ഇ​ഡി​യ്ക്ക് മു​ന്നി​ലേ​ക്ക് പോ​കു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന ഭ​യ​വും ത​ല്‍​ക്കാ​ലം ഇ​ഡി​യ്ക്ക് മു​ന്നി​ലേ​ക്ക് പോ​കു​ന്ന​തി​ല്‍ നി​ന്ന് മൊ​യ്തീ​നെ പി​ന്തി​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞാ​ഴ്ച എ.​സി. മൊ​യ്തീന്‍റെ വ​ട​ക്കാ​ഞ്ചേ​രി തെ​ക്കും​ക​ര​യി​ലെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡ് 23മ​ണി​ക്കൂ​ര്‍ നീ​ണ്ടി​രു​ന്നു. മൊ​യ്തീന്‍റെ ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും അ​ട​ക്കം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഇ​ഡി പ​രി​ശോ​ധി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് മു​ന്‍ മാ​നേ​ജ​ര്‍ ബി​ജു ക​രീം, പി.​പി. കി​ര​ണ്‍, അ​നി​ല്‍ സേ​ഠ് എ​ന്നി​വ​ര്‍ ബു​ധ​നാ​ഴ്ച ഇ​ഡി ഓ​ഫി​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​വ​രെ വ്യാ​ഴാ​ഴ്ച​യും ചോ​ദ്യം ചെ​യ്യും. കേ​സി​ല്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള സി.​എം. റ​ഹീ​മും ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!