മൂര്‍ക്കനിക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര് പിടിയില്‍. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്.
മൂര്‍ക്കനിക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര് പിടിയില്‍. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. പ്രധാനപ്രതികളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
ബുധാഴ്ച രാത്രി ഏഴോടെ ദേശക്കുമ്മാട്ടി മഹോത്സവത്തിനിടെയാണ് സംഭവം. മുളയം ചീരക്കാട് സ്വദേശി അഖിലാണ് (28) കൊല്ലപ്പെട്ടത്. കുത്തേറ്റ ഇയാളെ കൂടെയുണ്ടായിരുന്നവര്‍ ഉടനെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.