Channel 17

live

channel17 live

ചാലക്കുടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി

നഗരത്തെ മഞ്ഞകടലാക്കി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു.

169-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ചാലക്കുടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി.നഗരത്തെ മഞ്ഞകടലാക്കി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. താളമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ആനമല നോര്‍ത്ത് ബസ്സ്‌സ്്റ്റാന്റ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര മെയിന്‍ റോഡിലൂടെ സൗത്ത് ജംഗ്ഷനില്‍ സമാപിച്ചു.
ഡോ. പല്‍പ്പു നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ചന്ദ്രന്‍ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ വി.ജെ.ജോജി, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍, പി.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നായരങ്ങാടി ശാഖ ഒന്നാം സ്ഥാനം നേടി. കുണ്ടുകുഴിപ്പാടം ശാഖ, ഈസ്റ്റ് ചാലക്കുടി ശാഖ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!