വി ആർ സുനിൽകുമാർ എം എല്‍ എ ഓണടപ്പുടവ വിതരണോദ്ഘാടനം നടത്തി. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാളഃ സമഗ്ര ശിക്ഷാ കേരളം മാള ബി ആര്‍ സി ഓട്ടിസം സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. വി ആർ സുനിൽകുമാർ എം എല്‍ എ ഓണടപ്പുടവ വിതരണോദ്ഘാടനം നടത്തി. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്തംഗം ഒ സി രവി അധ്യക്ഷത വഹിച്ചു. ബി ആർ സി ബി പി സി സെബി എ പെല്ലിശ്ശേരി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ ഐ ഇക്ബാൽ, മാള വൈസ്മെൻ പ്രസിഡന്റ് ജോസഫ് മാളിയേക്കൽ, അന്നമനട ഗവൺമെന്റ് സ്കൂൾ പ്രധാനാദ്ധ്യാപകന്‍ വി വി ശശി, പി ടി എ അംഗം ലിജി, സ്പെഷ്യൽ എഡ്യുക്കേറ്റർ മഞ്ചുലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഓട്ടിസം സെന്ററിൽ പഠനം നടത്തുന്ന 30 കുട്ടികൾക്ക് മാള വൈസ്മെൻ ക്ലബ്ബ് ഓണപ്പുടവ നൽകി.
സംസ്ഥാനതല കർഷക അവാർഡ് നേടിയ ജി എസ് എൽ പി അഷ്ടമിച്ചിറ സ്കൂൾ പ്രധാന അധ്യാപൻ ടി എസ് സുരേഷ് കുമാറിനെ വേദിയിൽ ആദരിച്ചു. ബി ആര്‍ സി തലവായനാ മത്സര വിജയികൾക്ക് സമ്മാനം വിതരണവും നടത്തി. കരിങ്കാളി ഫെയിം അനൂപ് പുതിയേടത്തിനെയും ചടങ്ങിൽ ആദരിച്ചു. ഏറെ പ്രശസ്തമാക്കിയ ഗാനം അനൂപ് ആലപിച്ചു. മുരളി ചാലക്കുടിയുടെ മിമിക്രിയും പാട്ടും ഓണാഘോഷങ്ങൾക്ക് മനോഹാരിത നൽകി. കുട്ടികൾക്ക് കലാവിരുന്നും ഓണസദ്യയും ഒരുക്കിയിരുന്നു.