റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിനായി കെ ആർ എഫ് ബി അനുമതി നല്കിയതായും, പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തികരിച്ചതായും എം എൽ എ കൂട്ടി ചേർത്തു.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന് കുറുകെയുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി രണ്ട് ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് കീഫ്ബി നാട്ടിക പ്രൊജക്ട് ഉദ്യോഗസ്ഥർ ഉറപ്പ് നല്കിയതായി സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിനായി കെ ആർ എഫ് ബി അനുമതി നല്കിയതായും, പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തികരിച്ചതായും എം എൽ എ കൂട്ടി ചേർത്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രിയിലാണ് നിർമ്മാണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.