പഴൂക്കര എൻഎസ്എസ് കരയോഗത്തിന്റെ 67-ാം വാർഷികവും കുടുംബസംഗമവും ബഹു .താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. ഡി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.
പഴൂക്കര എൻഎസ്എസ് കരയോഗത്തിന്റെ 67-ാം വാർഷികവും കുടുംബസംഗമവും ബഹു .താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. ഡി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് ഡോ.കെ. പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. NSS താലൂക്ക് യൂണിയൻ ചാലക്കുടി മേഖലാ പ്രതിനിധി ശ്രീ .രമേശ് കുഴിക്കാട്ടിൽ മുതിർന്ന കരയോഗ അംഗങ്ങളെ പൊന്നാടയണിയിച്ച്ആദരിച്ചു . NSS താലൂക്ക് യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് ശ്രീമതി ജയശ്രീ , സെക്രട്ടറി ശ്രീമതി പി .എസ് മിനി , ചാലക്കുടി മേഖല വനിതാ സമാജം പ്രതിനിധി ശ്രീമതി.മീരാ ഷാജി, ശ്രീ വേണുഗോപാല മേനോൻ (വിശിഷ്ട സാന്നിധ്യം ) , എൻഎസ്എസ് കരയോഗം പഴൂക്കര വൈസ് പ്രസിഡണ്ട് ശ്രീമതി വിനോദിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. കരയോഗം സെക്രട്ടറി ശ്രീ .ജയൻ പടിയത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ സേതുപടിയത്ത് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.