വാർഡ് മെമ്പർ എം എ ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷഅജിതൻ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
1972 സി അച്യുതമേനോൻ മന്ത്രിസഭയിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ലക്ഷംവീട് കോളനിപദ്ധതി അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒറ്റവീട്ടിൽ ഒരു ചുമരിന്റെ മറയിൽ അപ്പുറവും ഇപ്പുറവും രണ്ട് കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനം എന്നത് സ്വപ്നം കാണാൻ പോലും പറ്റാതിരുന്ന അന്നത്തെ സാധാരക്കാരന് ഈ പദ്ധതി ഏറെ ആശ്വാസമായിരിന്നു. മാറിയ സഹചര്യവും കാലപഴക്കത്തിൽ വന്ന ജീർണതയും കാരണം എം എൻ ലക്ഷംവീട് ഇരട്ടവീട് ഒറ്റവീട് ആക്കി മാറ്റുക എന്ന പദ്ധതിക്ക് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് രൂപം നൽകുകയായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിൽ 14 വീടുകൾക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു.കേരള സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ ഈ പദ്ധതി ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നിരന്തരമായ ഇടപെടലിലൂടെ എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ അർഹതപ്പെട്ട മുഴുവൻ ഉപഭോക്താക്കൾക്കും വീട് നേടി കൊടുത്തതിലൂടെ ഭവന രഹിതരായവരുടെ സുരക്ഷിത ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മുന്നിലാണ്എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് എന്ന് കേരളസംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ പി പി സുനീർ അഭിപ്രായപ്പെട്ടു. എടവിലങ്ങിൽ കേരളസ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എം എൻ ലക്ഷം വീട് ഇരട്ട വീട് ഒറ്റവീട് ആക്കി മാറ്റുന്ന പദ്ധതിയുടെ താക്കോൽ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പർ എം എ ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷഅജിതൻ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് മെമ്പർ ഗീതാഗോപി, തുടങ്ങിയവരും.
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് എക്സി. എഞ്ചിനീയർ സി എസ് ഗിരീശൻ, ബ്ലോക്ക് മെമ്പർ മോനിഷ ലിജിൻ,വാർഡ് മെമ്പർമാരായ ബിന്ദു രാധാകൃഷ്ണർ, ഷാഹിന ജലീൽ, എം ആർ കൈലാസൻ, കെ കെ മോഹനൻ, സന്തോഷ് പുളിക്കൽ, ജാസ്മി ടൈറ്റസ്,സുബി പ്രമോദ്,സുരഭി സുമൻ, ആശാലത,സന്തോഷ് കോരിചാലിൽ,സി ഡി എസ് ചെയർ പേഴ്സൺ റീന ആന്റണി, സി എ ഷഫീർ, പി എ താജുദ്ദീൻ, ജോസഫ് ദേവസ്യ, പ്രദീപ് അറക്കൽ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ബി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.