അനുബന്ധമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കരാഞ്ചിറ “ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് കാട്ടൂർക്കടവി”ന്റെ നേതൃത്വത്തിൽ ഓണാഘോഷവും 13-ാം വാർഷികവും വിപുലമായ പരിപാടികളോടെ നടത്തി. “ഓണക്കാഴ്ച 2023” എന്ന പേരിൽ ഒരുക്കിയ പരിപാടികൾ ഓണക്കളി, തിരുവാതിരക്കളി എന്നിവയോടെ ആരംഭിച്ചു.
അനുബന്ധമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത അധ്യക്ഷത വഹിച്ചു ക്ലബ് സെക്രട്ടറി സുബീഷ് കടവിൽ സ്വാഗതമാശംസിച്ചു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എ ബഷീർ, ക്ലബ്ബ് രക്ഷാധികാരി രഘുനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സമാപന സമ്മേളനം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അനൂപ് കൊല്ലയിൽ അധ്യക്ഷത വഹിച്ചു. ജോമോൻ വലിയവീട്ടിൽ, ബേബി അടപ്പശ്ശേരി, ഇ എൽ ജോസ്, എൻ ഡി ധനേഷ്, എൻ എ രാംകുമാർ എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തിയ ആഘോഷ പരിപാടിയിൽ വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കാട്ടൂർ പഞ്ചായത്തിൽ തുടർച്ചയായി 8 തവണ മികച്ച ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ക്ലബാണ് “ഫ്രണ്ട്സ് കാട്ടൂർകടവ് .