കാലടി പ്ലാന്റേഷൻ കോർപ്പറേഷനിൽ ഒറ്റയാൻ ക്വാർട്ടേഴ്സ് തകർത്തു. ഡിവിഷൻ 15ൽ പ്ലാന്റേഷൻ തൊഴിലാളിയായ പാടത്ത് അഭിലാഷിന്റെ ക്വാർട്ടേഴ്സ് ആണ് ആന തകർത്തത്.
കാലടി പ്ലാന്റേഷൻ കോർപ്പറേഷനിൽ ഒറ്റയാൻ ക്വാർട്ടേഴ്സ് തകർത്തു. ഡിവിഷൻ 15ൽ പ്ലാന്റേഷൻ തൊഴിലാളിയായ പാടത്ത് അഭിലാഷിന്റെ ക്വാർട്ടേഴ്സ് ആണ് ആന തകർത്തത്. ഈ സമയം ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല. അടുക്കളയുടെ വാതിൽ അടക്കം ഒരു ഭാഗം തകർത്ത ആന പാത്രങ്ങളും മറ്റും നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഈ മേഖലയിൽ കാട്ടാനകൾ നാശ നഷ്ടം ഉണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. തൊഴിലാളികൾ ഭീതിയിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ബ്ലോക്ക് 17 ൽ കാട്ടാനകൾ റോഡിലേക്ക് എണ്ണപ്പന മരം മറിച്ചിട്ടതിനാൽ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു.