Channel 17

live

channel17 live

സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി: പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞത്തിന് തുടക്കമായി

ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

തെരുവ്നായ പേവിഷ പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ വികസന ,ദേവസ്വം, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. എല്ലാ തെരുവ് – വളർത്തു നായ്ക്കൾക്കും വാക്സിനേഷൻ നൽകണമെന്നും സെപ്റ്റംബർ കഴിയുമ്പോൾ ഓരോ വാർഡിലും നൽകിയ കുത്തിവെയ്പ്പുകളുടെ കണക്ക് ലഭ്യമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ആൾതാമസമില്ലാത്ത കേന്ദ്രങ്ങളിൽ എബിസി സെന്ററുകൾ ആരംഭിച്ചാൽ തെരുവ് നായ്ക്കളുടെ വർദ്ധനവ് ഇല്ലാതാക്കാൻ കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിച്ചാൽ ഒരുപരിധിവരെ തെരുവ്നായ ശല്യത്തിൽ നിന്നും സംരക്ഷണം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേലക്കര വൈറ്ററിനറി അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി ഫ്രാൻസിസ് ബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മുഖ്യാതിഥിയായി. ചേലക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീൽ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ കാളിയത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ശ്രീവിദ്യ, പി കെ ജാനകി ടീച്ചർ, എല്ലിശ്ശേരി വിശ്വനാഥൻ,വാർഡ് മെമ്പർ ടി ഗോപാലകൃഷ്ണൻ , ചീഫ് വൈറ്ററിനറി ഓഫീസർ പി അബ്ദുൾ ഷുക്കൂർ, വൈറ്ററിനറി ആശുപത്രി അസി.ഡയറക്ടർ ബി ബിനോദ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!