എറിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ വീരപ്പൻ റോഡ് ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ നാടിന് സമർപ്പിച്ചു.
എറിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ വീരപ്പൻ റോഡ് ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ നാടിന് സമർപ്പിച്ചു. ഓരോ വികസന പ്രവർത്തിയും ജനങ്ങളുടെ ആവശ്യങ്ങളും താൽപര്യങ്ങളും മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് എം എൽ എ പറഞ്ഞു.
തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. കേരളത്തിലെ തീരദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, മത്സ്യമേഖലകളുടെ സർവോന്മുഖമായ പുരോഗതി ഉറപ്പാക്കുക ലക്ഷ്യമിട്ട് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ സഹായത്തോടെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് വാർഡ് പത്തിലെ വീരപ്പൻ റോഡിന്റെയും നിർമ്മാണം.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എ അഫ്സൽ , പഞ്ചായത്ത് മെമ്പർമാരായ പി കെ അസീം, സാറാബി ഉമ്മർ, നജ്മൽ ഷക്കീർ, ബീന ബാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാലി വി ജോർജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ഗായ റിപ്പോർട്ട് അവതരിപ്പിച്ചു.