കെയർ പൂവ്വത്തിങ്കൽ പ്രസിഡന്റ് ശ്രീ. സിന്റോ മാത്യു മെമന്റോ സമ്മാനിച്ചു. കോൺഗ്രസ് (ഐ) പരിയാരം മണ്ഡലം പ്രസിഡന്റ് ശ്രീ. പ്രിൻസ്മുണ്ടന്മാണി എമിലി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.
അദ്ധ്യാപക ദിനത്തിൽ കുറ്റിക്കാട് സെന്റ്സെബാസ്റ്റ്യൻസ്ഹൈസ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപികയും ഹൈസ്ക്കൂൾ പ്രഥമ ബാച്ചിൽ തന്നെ അദ്ധ്യാപനം തുടങ്ങി, ഇന്നും 81-ാം വയസിൽ വിദ്യാർത്ഥികളെ പേരെടുത്ത് വിളിച്ച് ഊഷ്മള സ്നേഹം പകർന്നു അവരുടെ വ്യക്തി ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന എമിലി ടീച്ചറെ കെയർ – പൂച്ചത്തിങ്കൽ ആദരിച്ചു.
കെയർ പൂവ്വത്തിങ്കൽ പ്രസിഡന്റ് ശ്രീ. സിന്റോ മാത്യു മെമന്റോ സമ്മാനിച്ചു. കോൺഗ്രസ് (ഐ) പരിയാരം മണ്ഡലം പ്രസിഡന്റ് ശ്രീ. പ്രിൻസ്മുണ്ടന്മാണി എമിലി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. കെയർ-പുവ്വത്തിങ്കൽ പ്രവർത്തകരായ ആഗസ്തി പോ ട്ടക്കാരൻ ,ജോസ് ഇലഞ്ഞിക്കൽ , ശിവദാസ്എ.വി , സോജൻവർഗീസ്, ജോസഫ് ജിജിൽ, ജോഫി പൗലോസ്, നാരായണൻ പള്ളിപറമ്പിൽ, ജോമോൻ മാപ്രാംമ്പിള്ളി ഡെന്നി എം.വി,നിതിൻ ജോൺസൺ,സജയൻ കെ.എസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.