Channel 17

live

channel17 live

ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു

മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേ്ത്രത്തില്‍ പാരമ്പര്യ തനിമയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചവര്‍ണ്ണ ചുമര്‍ ചിത്രങ്ങളുടെ മിഴി തുറന്ന് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ദേശീയ അടിസ്ഥാനത്തില്‍ ഒരു വലിയ സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ടെന്നും അവരുടെ മനോഘടനയാണ് കഴിഞ്ഞ ദിവസം വെളിച്ചപ്പാടിനെ പോലെ തമിഴ് നാട്ടില്‍ നിന്നുള്ള വിഷങ്ങളായി വിളിച്ചു പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും സിനിമതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേ്ത്രത്തില്‍ പാരമ്പര്യ തനിമയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചവര്‍ണ്ണ ചുമര്‍ ചിത്രങ്ങളുടെ മിഴി തുറന്ന് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.സനാതന ധര്‍മ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികള്‍ക്കും ക്ഷേത്രങ്ങള്‍ കവചങ്ങളായി പ്രവര്‍ത്തിക്കണമെന്നും,വരുവാന്‍ പോകുന്ന തലമുറക്ക് വഴിക്കാട്ടികളായി ക്ഷേത്രങ്ങള്‍ മാറണമെന്നും സുരേഷ് ഗോപി പറഞ്ഞു.ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊര്‍ജ്ജം പകരുന്നതാണ്..വിശ്വാസങ്ങള്‍ക്കേ നേരെയുള്ള പ്രവൃത്തികള്‍ക്കെതിരെ നമ്മള്‍ ഒന്നും തന്നെ ചെയ്യേണ്ടത്തില്ലെന്നും നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. മനോജ് പുതുക്കാടന്‍ ചിത്രങ്ങളുടെ സമര്‍പ്പണവും നടത്തി.കുറ്റിച്ചിറ സ്വദേശി അരിരിഞ്ഞി ശെന്തിലിന്റെനേതൃത്വത്തിലാണ് ആറ് മാസം കൊണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.കിരാതര്‍ജൂനീയം,കണ്ണപ്പ ചരിതവുമാണ് ചുമര്‍ ചിത്രങ്ങളില്‍ രചിച്ചിരിക്കുന്നത്.ചടങ്ങില്‍ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ബി.അജോഷ് മാസ്റ്റര് സെക്രട്ടറി പി.പി.സദാനന്ദന്‍,സുകുപാപ്പാത്ത്,മാതൃസമിതി പ്രസിഡന്റ് സീന ദേവദാസ്,കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല സെക്രട്ടറി വി.ആര്‍.ഗോപിനാഥ് ,ബിജെപി ജി്ല്ല പ്രസിഡന്റ് കെ.കെ.അനീഷ്,കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്,മേഖല പാഠശാല പ്രമുഖ് മനോജ് കെ.ആര്‍.ജോിയന്റെ സെക്രട്ടറി സി.കെ.സന്തോഷ്,സുകുഭാസ്‌ക്കര്‍,വിനീത ചന്ദ്രന്‍,കെ.എസ്.വത്സന്‍, കെ.കെ.കരുണാകരന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ക്ഷേത്രം മേല്‍ശാന്തി കേശവ ശര്‍മ്മ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!