Channel 17

live

channel17 live

കാട്ടാനകള്‍ കൊടിമരം തകര്‍ത്തു

വെറ്റിലപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. ശാഖയുടെ ഓഫീസിന് മുന്‍പിലെ കൊടിമരം കാട്ടാനകള്‍ നശിപ്പിച്ചു.

വെറ്റിലപ്പാറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള എസ്.എന്‍.ഡി.പി. ശാഖയുടെ ഓഫീസിന് മുന്‍പിലെ കൊടിമരം കാട്ടാനകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിളക്ക് വയ്ക്കാന്‍ വന്ന ഭക്തരെ കാട്ടാനകള്‍ ഓടിച്ചിരുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റല്‍,വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ കാട്ടാന ശല്യം വളരെ രൂക്ഷമാണ്. പുഴയിലെ വെള്ളം കുറഞ്ഞതോടെ പ്ലാന്റേഷനില്‍ നിന്ന് പുഴ കടന്നാണ് ആനകള്‍ വരുന്നത്. നേരത്തെ വനപാലകര്‍ രാത്രിയില്‍ പട്രോളിംഗ് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!