നഗരത്തിലെ നിരവധി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാശോഭയാത്ര നോര്‍ത്ത് ബസ് സ്റ്റാന്റ് പരിസരത്ത് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു.
നഗരത്തെ മറ്റൊരു അമ്പാടിയാക്കി മാറ്റി കൊണ്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി മഹാശോഭായത്ര സംഘടിപ്പിച്ചു.നഗരത്തിലെ നിരവധി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാശോഭയാത്ര നോര്‍ത്ത് ബസ് സ്റ്റാന്റ് പരിസരത്ത് സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു.ധര്‍മ്മത്തെ സംരക്ഷിക്കുവാന്‍ ഈ കുട്ടികള്‍ മതിയെന്നും,സമൂഹം നേരിടുന്ന വലിയ ച്യുതികളില്‍ നിന്ന് രക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന വലിയൊരു യാത്രയാണ് മഹാശോഭയാത്രകളെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.ഉദ്ഘാടന യോഗത്തില്‍ രഘൂനാന്ദന്‍ ത്രികനാട് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്,ജി.പത്മനാഭ സ്വാമി,മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍,കെ.എം.ഹരിനാരായണന്‍,ഡോ.ആര്‍.വി.പ്രസാദ്,ഡോ.മല്ലിക പ്രസാദ്,ടി.കെ.ജാനകി,ടി.എ്ന്‍.രാമന്‍,എന്ഡ.കുമാരന്‍.കെ.എ.ഉണ്ണികൃഷ്ണന്‍,ജനറല്‍ കണ്‍വീനര്‍ സി.ആര്‍.പ്രസാദ്,ആഘോഷ പ്രമുഖ് ശ്രീജിത്ത് വ്യാസ പുരം,വേണു കോക്കാടന്‍,അമ്പാടി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നൂറു കണക്കിന് ശ്രീകൃഷ്ണ രാധ വേഷങ്ങള്‍,മറ്റു വിവിധ വേഷങ്ങള്‍,നിശ്ചലദൃശ്യം,വാദ്യമേളങ്ങള്‍.ഗോപിക നൃത്തം,ഭജന,തുടങ്ങിയ ശോഭയാത്രക്ക് മാറ്റ് കൂടി.മരത്തോമ്പിള്ളി അമ്പലത്തില്‍ സമാപിച്ച ഘോഷയാത്രക്ക് ശേഷം പ്രസാദ വിതരണം ഉണ്ടായിരുന്നു.