പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു. അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിന്നുംറിട്ടയർ ചെയ്ത അധ്യാപകർ ഉൾപ്പെടെ 50 തിൽ അധികം അധ്യാപകരെയും ആദരിച്ചു. ശേഷം കുട്ടികളുടെയും, എംപിടിഎ അംഗങ്ങളുടെയും കലാ വിരുന്നും അരങ്ങേറി.
പൂലാനി വി.ബി യു പി സ്കൂളിൽ മുൻ പ്രധാനാധ്യാപകൻ എം.വി.പി. നമ്പൂതിരിപ്പാട് സ്മാരക അസംബ്ലിഹാൾ സമർപ്പണം എം. വി.പി. നമ്പൂതിരിപ്പാടിന്റെ പത്നിയും സ്കൂൾ മുൻ അധ്യാപികയുമായ കെ.കെ.സതി നിർവഹിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ടി.കെ. ആദിത്യവർമരാജ അധ്യക്ഷത വഹിച്ചു. അസംബ്ലി ഹാൾ ഫലകം പീച്ചി കെഎഫ്ആർഐ മുൻ ചീഫ് സയന്റിസ്റ്റ് ഡോ.എം.പി.സുജാത അനാച്ഛാദനം ചെയ്തു. എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള പുരസ്കാരവിതരണം ചാലക്കുടി ബിആർസി ബി.പി.സി. സി.ജി.മുരളീധരൻ നടത്തി.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത് , വാർഡ് മെംബർ ഇ.ആർ.രഘുനാഥ്, വി.ബി.യു.പി സ്കൂൾ പ്രധാനാധ്യാപിക ടി.വി.ശോഭ, വി.ബി.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക ജോളി ജേക്കബ്, പി.ടി.എ. പ്രസിഡന്റുമാരായ പി.പി.സതീശൻ, പി.പി.ബാബു അധ്യാപക പ്രതിനിധി കെ.വി. ഗ്രീഷ്മ, മുൻ പ്രധാനാധ്യാപകരായ രാധാമണി, റോസി എന്നിവർ പ്രസംഗിച്ചു. യു.പി.സ്കൂൾ പ്രധാന അധ്യാപിക സ്പോൺസർ ചെയ്തു നൽകിയ സ്കൂൾ ബാന്റിന്റെ ആദ്യ അവതരണം ഇന്ന് നടത്തി. സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഹാളിലേക്ക് കസേരകൾ, പെഡസ്റ്ററൽ ഫാനുകൾ എന്നിവയും സ്പോൺസർ ചെയ്തു നൽകി.
അധ്യാപകദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിന്നുംറിട്ടയർ ചെയ്ത അധ്യാപകർ ഉൾപ്പെടെ 50 തിൽ അധികം അധ്യാപകരെയും ആദരിച്ചു. ശേഷം കുട്ടികളുടെയും, എംപിടിഎ അംഗങ്ങളുടെയും കലാ വിരുന്നും അരങ്ങേറി.