ഇൻസിനറേറ്ററിന്റെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ കെ കെ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
അവിട്ടത്തൂർ : മുപ്പത്തി മൂന്നു വർഷത്തിന് ശേഷം ഒത്തുകൂടിയ സഹപാഠികൾ തങ്ങളുടെ ഓർമ്മക്കായി വിദ്യാലയത്തിന് ഇൻസിനറേറ്റർ നൽകി.
എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിലെ 1990 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളാണ് പഠിച്ച സ്കൂളിന് ഇൻസിനറേറ്റർ സമ്മാനമായി നൽകിയത്. ഇൻസിനറേറ്ററിന്റെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ കെ കെ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഷാജു ജോർജ്ജ്, സഞ്ജയ് പട്ടത്ത്, തോമസ് തത്തംപിള്ളി, ടി സജീവ്, മേരീസ് ജോൺസൺ, കെ സി സരിത, ജലജ തിലകൻ, മാനേജ്‌മെന്റ് പ്രതിനിധി എ സി സുരേഷ്, പ്രിൻസിപ്പാൾ എ വി രാജേഷ്, പ്രധാന അധ്യാപകൻ മെജോ പോൾ, സീനിയർ അദ്ധ്യാപിക എൻ എസ് രജിനിശ്രീ എന്നിവർ പ്രസംഗിച്ചു.