G20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ ഒരുക്കുന്ന കരകൗശല ബസാറിൽ നടവരമ്പ് ബെൽവിക്സിലെ ഉൽപ്പന്നങ്ങളും. വെള്ളോടിൽ നിർമ്മിച്ച ഓട്ടുരുളി, പാചക പത്രങ്ങൾ എന്നിവയാണ് ഉണ്ടാവുക.
G20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ ഒരുക്കുന്ന കരകൗശല ബസാറിൽ നടവരമ്പ് ബെൽവിക്സിലെ ഉൽപ്പന്നങ്ങളും. വെള്ളോടിൽ നിർമ്മിച്ച ഓട്ടുരുളി, പാചക പത്രങ്ങൾ എന്നിവയാണ് ഉണ്ടാവുക.
പരമ്പരാഗത രീതിയിൽ ഓട്ടുപാത്രങ്ങൾ നിർമ്മിക്കുന്നതിന് പേരുകേട്ട സ്ഥലമാണ് തൃശൂർ ജില്ലയിലെ നടവരമ്പ്.1972 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബെൽവിക്സ്. നടവരമ്പ് കൃഷ്ണയ്യരാണ് സഹകരണ മേഖല യിൽപ്രവർത്തിക്കുന്ന സംഘത്തിന്റെ സ്ഥാപകൻ.യന്ത്രങ്ങൾ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിൽ ആണ് ഇപ്പോളും ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത.
ചാണകം, മണ്ണ്, മെഴുക് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന മോൾഡിലേക്ക് ബെൽമെറ്റൽ ഉരുക്കി ഒഴിച്ചാണ് നിർമ്മാണം.
അമേരിക്കയിലെ അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹം, 18ആം പടി എന്നിവ ഇവിടെ തയ്യാറാക്കിയതാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി ക്ഷേത്രങ്ങളിലേക്ക് ഓടിൽ തീർത്ത ദീപസ്തംഭം, വിളക്ക് തുടങ്ങിയവ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് മറഡോണയുടെ പ്രതിമയും ഉണ്ടാക്കി കൊടുത്തിരുന്നു.
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സൊസൈറ്റി യിൽ അമ്പത്തോളം തൊഴിലാളികൾ ഉണ്ട്.