തൃശൂര്‍ നിയോജകമണ്ഡലത്തിലെ നിയമപരമായി സാധ്യമായ എല്ലാ പട്ടയങ്ങളും രണ്ടു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
തൃശൂര്‍ നിയോജകമണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പട്ടയം അസംബ്ലി സംഘടിപ്പിച്ചു. തൃശൂര്‍ നിയോജകമണ്ഡലത്തിലെ നിയമപരമായി സാധ്യമായ എല്ലാ പട്ടയങ്ങളും രണ്ടു വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പട്ടയ വിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി എല്ലാ മാസവും അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത മേയര്‍ എം കെ വര്‍ഗ്ഗീസ് ഉറപ്പു നല്‍കി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.