നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നാടിന് സമർപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കൊരുമ്പിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നാടിന് സമർപ്പിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ച 82 ലക്ഷം രൂപയുടെ ഗ്രാന്റിൽ നിന്നും 18 ലക്ഷം വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
കൊരുമ്പിശ്ശേരിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹെൽത്ത് & വെൽനസ്സ് സെന്റർ ആരംഭിച്ചിരിക്കുന്നത്.
നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷനായി. മുൻസിപ്പൽ എൻജിനീയർ ഗീതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സന്തോഷ് ബോബൻ, പി ടി ജോർജ്ജ്,മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.