വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം നിർവ്വഹിച്ചു.
പുത്തൻചിറ: പുത്തൻചിറ മർച്ചൻ്റ്സ് അസോസിയേഷൻ്റെ നാല്പത്തി നാലാമത് വാർഷിക പൊതുയോഗവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് എം.ബി സെയ്തുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി അബ്ദുൾ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. എൻ .ആർ വിനോദ് കുമാർ ,ജോയ് മൂത്തേടൻ ,കെ. എ നജാഹ് ,പത്മിനി ഗോപിനാഥ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.ശ്രീജിത്ത്, നൗഷാദ് ചെമ്പലക്കാട്, പി.ടി. പാപ്പച്ചൻ, ഈനാശു, കൃഷ്ണകുമാർ, ടി.കെ ഷാജി, വിൻസെൻ്റ് ഇല്ലിക്കാണി, കെ.എൻ മോഹനൻ ,ജുവൽ രാജ്, എന്നിവർ ആശംസകളർപ്പിച്ചു.വിദ്യാഭ്യാസ അവാർഡ്, സീനിയർ മെമ്പർമാർക്ക് ആദരം, പ്രതിഭ പുരസ്ക്കാര സമർപ്പണം, കാർഷിക അവാർഡ് വിതരണം എന്നിവയും നടന്നു.പുത്തൻചിറ നിവാസികളായ ചലചിത്ര ബാല നടൻ അദ്വിൻ ഗോപിയേയും, ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളിയായ മിഥുൻ നീലകണ്ഠനേയും ചടങ്ങിൽ ആദരിച്ചു.സെക്രട്ടറിവി കെ. ദേവരാജൻ സ്വാഗതവും, വൈ പ്രസിഡൻ്റ് ദാസൻ കളത്തിൽ നന്ദിയും പറഞ്ഞു.