മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷരപ്പൂമരം ഒരുക്കി.
ഇരിങ്ങാലക്കുട : മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷരപ്പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യ കൃതികളെയും സാഹിത്യകാരന്മാരെയും കുറിച്ചുള്ള വർണ്ണന, ആസ്വാദനക്കുറിപ്പ്, ജീവചരിത്രം, കഥാപാത്ര നിരൂപണം തുടങ്ങിയ വിവിധ രൂപങ്ങളിലൂടെ അക്ഷര മരത്തിന്റെ ഭാഗമാക്കി.
കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും വിവിധ വ്യവഹാര രൂപങ്ങൾ പരിചയപ്പെടാനും ഈ പ്രവർത്തനം വഴിയൊരുക്കി. മുരിയാട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത് ചടങ്ങിൽ പങ്കെടുത്തു.
സാക്ഷരതയുടെ ശക്തമായ അടിത്തറ അറിവിന്റെയും ഭാവനയുടേയും ലോകം തുറക്കുന്നതിന്റെ താക്കോലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രധാന അധ്യാപിക എം പി സുബി ടീച്ചർ അധ്യക്ഷത വഹിച്ചു. സംഗീത സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു.