വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രജിത് ഗോപിനാഥ്, ആശവർക്കർ നിസി അനിൽ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സംഭവ സ്ഥലത്തെത്തി.
അതിരപ്പിള്ളി വെറ്റിലപ്പാറ 12 ക്വാർട്ടേഴ്സ്പടി ഭാഗത്ത് ബസ് കാത്ത് നിന്ന യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഈ പട്ടി വെറ്റിലപ്പാറ പാലം, ക്വാർട്ടേഴ്സ് പടി, ചിക്ളായി മേഖലകളിൽ നിരവധി നായകളേയും വളർത്ത് മൃഗങ്ങളേയും കടിച്ചിട്ടുണ്ട്. പട്ടിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പട്ടിക്ക് പേ വിഷ ബാധ ഉണ്ടെന്നാണ് നിഗമനം. ഏതെങ്കിലും വീടുകളിലെ നായകളേയോ വളർത്ത് മൃഗങ്ങളേയോ പട്ടി കടിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരേയോ വെറ്റിനറി ഡോക്ടറേയോ അറിയിക്കുക. പട്ടിയുടെ ജഡം പരിശോധനക്ക് അയച്ചിട്ടുണ്ട്. വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ രജിത് ഗോപിനാഥ്, ആശവർക്കർ നിസി അനിൽ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സംഭവ സ്ഥലത്തെത്തി.