Channel 17

live

channel17 live

ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബ് വിദ്യാർത്ഥികൾ നിയമസഭാമന്ദിരവും മാജിക്‌ പ്ലാനറ്റും സന്ദർശിച്ചു

ഭാരതീയ വിദ്യാഭവനിലെ നാഷണൽ സർവ്വീസ് സ്കീം ക്ലബ്ബ് വിദ്യാർത്ഥികൾ അവരുടെ പഠനയാത്രയുടെ ഭാഗമായി സംസ്ഥാന നിയമസഭാമന്ദിരം സന്ദർശിച്ചു.

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ നാഷണൽ സർവ്വീസ് സ്കീം ക്ലബ്ബ് വിദ്യാർത്ഥികൾ അവരുടെ പഠനയാത്രയുടെ ഭാഗമായി സംസ്ഥാന നിയമസഭാമന്ദിരം സന്ദർശിച്ചു. നിയമസഭയുടെ ചരിത്രവും പ്രവർത്തനരീതികളും കുട്ടികൾക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചുകൊടുത്തു.

ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിൽ നിന്ന് ഒരു ഫോട്ടോയും എടുത്താണ് കുട്ടികളും അദ്ധ്യാപകരും ചേർന്ന സംഘം മടങ്ങിയത്. വിശ്വപ്രസിദ്ധ മാന്ത്രികനും അറിയപ്പെടുന്ന ആതുരസേവകനുമായ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക്‌ പ്ലാനറ്റും കുട്ടികൾ സന്ദർശിച്ചു.

ഓട്ടിസം, സെറിബ്രൽ പാഴ്സി, ഡൌൺ സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ മൂലം സമൂഹത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്ന മഹാ സ്ഥാപനമാണ് മാജിക്‌ പ്ലാനറ്റ് എന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.

അവരുടെ വിവിധ കലാപ്രകടനങ്ങളും കരകൗശലവിദ്യകളും കുട്ടികൾ അടുത്തുകണ്ട് മനസ്സിലാക്കുകയും അവരോടൊത്ത് നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്തു. എൻ എസ് എസ് ക്ലബ്ബ് വഴി ശേഖരിച്ച സംഖ്യ സംഭാവനയായി നൽകാനും അവർ മറന്നില്ല.

രണ്ട് ദിവസം നീണ്ടുനിന്ന യാത്രയ്ക്ക് സ്കൂൾ മാനേജ്‍മെന്റും പ്രിൻസിപ്പലും രക്ഷാകർതൃസമിതിയും സഹ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകി. എൻ എസ് എസ് ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപകരായ അഞ്ജു കെ രാജഗോപാൽ, വി പി പ്രിയ, എ ഡി സജു എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!