Channel 17

live

channel17 live

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു

ഉപകരണ വിതരണ ക്യാമ്പ് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു.

ബെന്നി ബെഹനാൻ എം പി യുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.ഉപകരണ വിതരണ ക്യാമ്പ് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ലീല സുബ്രമണ്യൻ, ശോഭന, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, അലിംകോ പ്രതിനിധി ഗിരിധക് നായക്, കാർമൽ കോളേജ് പ്രിനിസിപ്പൽ സിസ്റ്റർ സീന, എൻ . എസ് . വിജയൻ, പി വി മൊയ്തു, മാള വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് പി ഡി പാപ്പച്ചൻ, കൊടുങ്ങല്ലൂർ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ടി . എം . നാസർ , പി . ഡി . ജോസ് . അഡ്വ . ഓ . ജെ . ജെനീഷ്,തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം നടത്തിയത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!