നാട്ടിക ഗ്രാമപഞ്ചായത്തിലെ ബയോബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ നിർവഹിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്തിലെ ബയോബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ നിർവഹിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 209 ഗുണഭോക്താക്കൾക്കായി 4,53,600 രൂപ വകയിരുത്തിയാണ് ശുചിപൂർണ ബയോബിൻ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 180 രൂപ ഗുണഭോക്തൃ വിഹിതം അടച്ച 110 പേർക്കുള്ള ബയോബിന്നുകളാണ് വിതരണം ചെയ്തത്.
നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ്, വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ദീപേന്തു, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.