സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ സഹകരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ ധർണ നടത്താൻ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തീരുമാനിച്ചു. സംസ്ഥാന സഹകരണ യൂണിയൻ കമ്മിറ്റി അംഗം ലളിത ചന്ദ്രശേഖരൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം കെ സി ജെയിംസ് ആശംസകൾ നേർന്നു.
ചടങ്ങിൽ അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസൺ സി ഡേവിസ് സ്വാഗതവും സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം എ എസ് ജിനി നന്ദിയും പറഞ്ഞു. മുകുന്ദപുരം, ചാലക്കുടി സംഘങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.