കേരള കർഷക യൂണിയൻ ജില്ലാ സെക്രട്ടറി വിൽസൻ മേച്ചേരി അദ്ധ്യക്ഷനായിരുന്നു.കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു.
ചാലക്കുടി:കേരള കോൺഗ്രസിൻ്റേയും കേരള കർഷക യൂണിയൻ്റേയും നേതൃത്വത്തിൽ കേരകർഷക സംഗമം നടന്നു. ഡേവീസ് നായത്തോടൻ്റെ കോട്ടാറ്റുള്ള കൃഷിയിടത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്.കേരള കർഷക യൂണിയൻ ജില്ലാ സെക്രട്ടറി വിൽസൻ മേച്ചേരി അദ്ധ്യക്ഷനായിരുന്നു.കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു.കേര കർഷകരുടെ നിരവധിയായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാർട്ടി പ്രതിജ്ഞാബന്ധമാണെന്നും അതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്താനുദ്ദേശിക്കുന്ന നൂറ് കേരകർഷക സംഗമങ്ങളുടെ തുടക്കമാണ് ഇതെന്നും സമാപനം ഡിസംബറിൽ വിപുലമായ പരിപാടികളോടെ വൈക്കത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചെയർമാൻ എം.പി.പോളി മുഖ്യ പ്രഭാഷണം നടത്തി.
മികച്ച കർഷകൻ ആൻ്റണി പതിപറമ്പനെ ആദരിച്ചു. ജില്ലാ പ്രസിഡൻറ് സി.വി.കുര്യാക്കോസ് ,ഉന്നതാധികാര സമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ, കെ.ടി.യു.സി സംസ്ഥാന സെക്രട്ടറി പ്രസാദ് പുലിക്കോട്ടിൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻറ് സി.ടി.പോൾ, സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, ഗബ്രിയേൽ കിഴക്കൂടൻ, ജോൺ മുണ്ടൻ മാണി, മനോജ് സെബാസ്റ്റ്യൻ, ജോഷി പുതുശ്ശേരി, തോമസ് കണ്ണമ്പുഴ, ജോസ് മേച്ചേരി,കെ.ആർ.കിരൺ എന്നിവർ സംസാരിച്ചു.