Channel 17

live

channel17 live

ശ്രദ്ധേയമായി പോഷകാഹാരം പ്രദർശനം

ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പോഷകാഹാര പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്തു. ഡിപിഒ രേണുക എപി സ്വാഗതം ആശംസിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പി എസ്, ഐ സി ഡി എസ് സൂപ്പർവൈസർ സുരഭി ടി എസ് തുടങ്ങിയവർ പങ്കെടുത്തു.

പോഷണ മാസാചരണത്തിൻ്റെ ഭാഗമായി ഒല്ലൂക്കര ഐസിഡിഎസ് പ്രോജക്ടിനു കീഴിൽ നടന്ന പോഷകാഹാര പ്രദർശനം ശ്രദ്ധേയമായി. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ, കൗമരപ്രായക്കാരായ കുട്ടികൾ എന്നിവരിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. അങ്കണവാടി പ്രവർത്തകർ, സ്കൂൾ കൗൺസിലർമാർ ,സൂപ്പർവൈസർമാർ എൻ എൻ എം കോർഡിനേറ്റർ എന്നിവരുടെ സംയുക്ത ശ്രമത്തിലൂടെയാണ് പോഷകാഹാരം പ്രദർശനം വിജയകരമാക്കിയത്. വനിത ശിശു വികസന വകുപ്പ് സെപ്റ്റംബർ 1 മുതൽ 30 വരെ പോഷകാഹാര മാസാചരണം നടത്തുന്നതിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് നടത്തിയത്.

ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പോഷകാഹാര പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്ഘാടനം ചെയ്തു. ഡിപിഒ രേണുക എപി സ്വാഗതം ആശംസിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പി എസ്, ഐ സി ഡി എസ് സൂപ്പർവൈസർ സുരഭി ടി എസ് തുടങ്ങിയവർ പങ്കെടുത്തു. സമീകൃത ആഹാരത്തിൻ്റെ ആവശ്യകത സംബന്ധിച്ച വിഷയത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രി ഡയറ്റീഷൻ സുഗീത ടി എസ് ക്ലാസ് നയിച്ചു. പോഷകാഹാര പ്രദർശനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകൾക്ക് സമ്മാനവിതരണവും നടത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!