Channel 17

live

channel17 live

ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളവും ശാസ്ത്രരംഗവും കെ- ഡിസ്‌ക്കും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ ഐ പി) – ശാസ്ത്രപഥം 5.0 റീ ഫ്രഷർ ശില്പശാല നടന്നു

ബി ആർ സി ഇരിങ്ങാലക്കുട വൈ ഐ പി – ശാസ്ത്രപഥം5.0 റീഫ്രഷർ ശില്പശാല അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് സ്കൂളിലെ പ്രിൻസിപ്പാൾ ഡോ.രാജേഷ് എ വി ഉദ്ഘാടനം ചെയ്യുന്നു.

ബി ആർ സി ഇരിങ്ങാലക്കുട വൈ ഐ പി – ശാസ്ത്രപഥം5.0 റീഫ്രഷർ ശില്പശാല അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് സ്കൂളിലെ പ്രിൻസിപ്പാൾ ഡോ.രാജേഷ് എ വി ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളവും ശാസ്ത്രരംഗവും കെ- ഡിസ്‌ക്കും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ ഐ പി) – ശാസ്ത്രപഥം 5.0 റീ ഫ്രഷർ ശില്പശാല നടന്നു. അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് സ്കൂളിലെ പ്രിൻസിപ്പാൾ ഡോ.രാജേഷ് എ വി ശില്പശാല ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ പരിധിയിൽ വരുന്ന ശാസ്ത്ര നൂതന ആശയങ്ങൾ അവതരിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ശില്പശാല നടത്തുന്നത്. വൈ ഐ പി യിൽ സമർപ്പിച്ച ആശയം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും കൂടാതെ അവർ തെരഞ്ഞെടുക്കുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും നൂതന മാർഗത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിനുള്ള നിർദ്ദേശവും ശിൽപ്പശാലയിലൂടെ നൽകി.

ഇരിങ്ങാലക്കുട ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബി ആർ സി ബിപിസി സത്യപാലൻ കെ ആർ അധ്യക്ഷനായി. കെ-ഡിസ്ക് മാസ്റ്റർ ട്രെയിനർ ബൈജു സേതുമാധവൻ പദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾക്ക് വേണ്ടി സംഗീത പി എസ് , സന്ന എ എ എന്നിവർ ക്ലാസുകൾ എടുത്തു. ഇരിങ്ങാലക്കുട ബി ആർ സി യിലെ ട്രെയിനർ സംഗീത പി എസ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!