മേച്ചിറ ഫാദർ മാത്യു ആലക്കളം പബ്ലിക് സ്കൂളിലെ 2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഗുഡ്നസ് ടി.വി നിർമ്മാതാവും സംവിധായകനുമായ ശ്രീ. അജി വർക്കല ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ചാലക്കുടി:-മേച്ചിറ ഫാദർ മാത്യു ആലക്കളം പബ്ലിക് സ്കൂളിലെ 2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഗുഡ്നസ് ടി.വി നിർമ്മാതാവും സംവിധായകനുമായ ശ്രീ. അജി വർക്കല ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.പച്ചപ്പും സൗന്ദര്യവും നിറഞ്ഞ നിൽക്കുന്ന ഈ വിദ്യാലയം ഭാവിയിലെ ചലച്ചിത്ര ചിത്രീകരണങ്ങൾക്ക് യോജിച്ച ഇടമാണെന്നും നല്ല വാർത്തകൾ എത്തിക്കുന്ന നല്ലവരായിരിക്കണം കുട്ടികളെന്നും ശ്രീ അജി വർക്കല അഭിപ്രായപ്പെട്ടു.ചാലക്കുടിയിലെ മിമിക്രി താരവും നാടൻ പാട്ട് കലാകാരനുമായ സിന്റോ ചാലക്കുടിയുടെ നാടൻ പാട്ടും മിമിക്രി അവതരണങ്ങളും കലോത്സവത്തിന് ചാരുതയേകി. സ്കൂൾ മാനേജർ റവ.ഫാദർ ജെയ്മോൻ ആന്റണി കലോത്സവത്തിൽ മാറ്റുരക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കലോത്സവ കൺവീനർ ശ്രീമതി.ഷീജ സാബു നിർദ്ദേശങ്ങൾ നൽകി. പ്രീ- കെജി ,+ 2 ക്ലാസ്സുകൾ ആരംഭിച്ച ശേഷമുള്ള ആദ്യ കലോത്സവമെന്ന പ്രത്യേകതയും ഈ വർഷത്തെ മാപ്സിന്റെ കലോത്സവത്തിനുണ്ട്. രണ്ടു ദിവസങ്ങളിലായി അരങ്ങേറുന്ന കലോത്സവത്തിന് ശനിയാഴ്ച വൈകീട്ട് സമാപനം കുറിക്കും.