പ്രവർത്തകയോഗം സംസ്ഥാന കമ്മറ്റി അംഗം. കെ.കെ രാജൻ ഉദ്ഘാടനം ചെയ്തു.
മാള:കെ പി എം എസ് 61ാം സംസ്ഥാന സമ്മേളനം ഒക്ടോബർ 7, 8, തിയ്യതികളിൽ ചേർത്തലയിൽ വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മാളയിൽ നിന്ന് 300 പേരെ പങ്കെടുപ്പിക്കുവാൻ ഇന്ന് ചേർന്ന മാള ഏരിയയുണിയൻ പ്രവർത്തകയോഗം തീരുമാനിച്ചു. പ്രവർത്തകയോഗം സംസ്ഥാന കമ്മറ്റി അംഗം. കെ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി. സുബ്രൻ അദ്യക്ഷത വഹിച്ചു. സെക്രട്ടറി വിനയൻ മംഗലപ്പിള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. തങ്കമ്മ വേലായുധൻ, പി.സി സുബ്രൻ , ഇ.വി. ഹരിഹരൻ , ടി യു കിരൺ എന്നിവർ പ്രസംഗിച്ചു.