ഹോളിഗ്രേസ് അക്കാദമിയില്‍ പുതുതായി പണി തീര്‍ത്ത ഉന്നത നിലവാരത്തിലുള്ള സ്‌കേറ്റിങ്ങ് ഹോക്കി റിംങ്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.
മാള:അടിപൊളി സ്കേറ്റിങ്ങ് റിംങ്ക് റെഡി… സ്കേറ്റിങ്ങ് മിടുക്കന്മാർക്ക് ഇനി തിമിർത്ത് കളിക്കാം!ഹോളിഗ്രേസ് അക്കാദമിയില്‍ പുതുതായി പണി തീര്‍ത്ത ഉന്നത നിലവാരത്തിലുള്ള സ്‌കേറ്റിങ്ങ് ഹോക്കി റിംങ്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.
ജില്ല ചാമ്പ്യൻഷിപ്പും അരങ്ങേറും.
കേരളത്തിലെ ഏറ്റവും വലിയ റോളര്‍ ഹോക്കി റിംങ്കാണ് ഇത് എന്ന് ഭാരവാഹികൾ പത്ര ഡിമ്മേളനത്തിൽ പറഞ്ഞു . ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. ഹോക്കി റിംങ്കിന്റെ ഉദ്ഘാടനം കേരള റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം. അനില്‍കുമാറും വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഇന്റര്‍നാഷ്ണല്‍ ജഡ്ജും കേരള റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേന്റെ ജനറല്‍ സെക്രട്ടറിയുമായ സി. സെബാസ്റ്റ്യൻ പ്രേമും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കേരള റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ബി.വി.എന്‍ റെഡ്ഡി റോളര്‍ ഹോക്കി ദേശീയ മെഡല്‍ ജേതാക്കളെ ആദരിക്കും. തൃശൂര്‍ ജില്ലാ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെബര്‍ കെ. ശശിധരന്‍ നിര്‍വ്വഹിക്കും. റോളര്‍ സ്‌കേറ്റിങ്ങ് അന്തര്‍ദ്ദേശീയ തലത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ അഭിജിത്ത് അമല്‍ രാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവില്‍ 18,000 ചതുരശ്ര അടിയില്‍ പണി തീര്‍ത്തിരിക്കുന്ന റിംങ്കിൽ റോളര്‍ സ്‌പോര്‍ട്‌സ് രംഗത്തെ വിവിധങ്ങളായ മത്സരങ്ങള്‍ നടത്താനാകുമെന്ന് ഹോളി ഗ്രേയ്‌സ് അക്കാദമി ചെയര്‍മാന്‍ അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി, റോളര്‍ ഹോക്കി ചീഫ് കോച്ച് എം.എസ്. സുരേഷ്, റോളര്‍ സ്‌കേറ്റിങ്ങ് ജില്ലാ ഭാരവാഹികളായ എം.പി. ജിന്നി, എം.ബി. രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.