സാമ്പത്തിക സഹായം സഹായനിധി രക്ഷാധികാരിയും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം എം മുകേഷിന് ലിങ്ക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്ര കൈമാറി.
വെള്ളാങ്ങല്ലൂർ: രണ്ടു വൃക്കകളും തകരാറിലായി ഓപ്പറേഷന് വിധേയമാകുന്ന വള്ളിവട്ടം ബ്രാലം പാലക്ക പറമ്പിൽ അഞ്ചു വിപിന്റെ ചികിത്സ സഹായനിധിയിലേക്ക് ആൽഫ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്ററിന്റെ സാമ്പത്തിക സഹായം സഹായനിധി രക്ഷാധികാരിയും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എം എം മുകേഷിന് ലിങ്ക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്ര കൈമാറി.ചടങ്ങിൽ ലിങ്ക് സെന്റർ സെക്രട്ടറി പി ഐ മുഹമ്മദ് സലീം ട്രഷറർ മെഹബാൻ ശിഹാബ് വൈസ് പ്രസിഡന്റ് പി എം അബ്ദുൽ ശക്കൂർ ജോയിന്റ് സെക്രട്ടറി പി കെ എം അഷ്റഫ്, പിആർഒ എം കെ ഇബ്രാഹിം ഹാജി കമ്മിറ്റി മെമ്പർമാരായ എം എസ് അബ്ദുൽ ഗഫാർ, ഫാത്തിമബി ശക്കൂർ , ടി എ മുഹമ്മദ് റാഫി, സിസ്റ്റർ ബിന്ദു,പി എം നൗഫൽ സംബന്ധിച്ചു.