Channel 17

live

channel17 live

മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥികൾക്കായി “വർക്ക് റെഡിനസ്” ത്രിദിന ശില്പശാല സംഘടിപ്പിച്ചു

മെറ്റ്സ്ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി. ഇ. ഓ. ഡോ. വർഗ്ഗീസ് ജോർജ്ജ് ശില്പശാല ഉദ്ഘാടനം ചെയ്തു.

മെറ്റ്സ്ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി. ഇ. ഓ. ഡോ. വർഗ്ഗീസ് ജോർജ്ജ് ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്ലേസ്‌മെന്റ് ആൻഡ് ട്രെയിനിംഗ് സെൽ, കേരള നോളജ് ഇക്കണോമി മിഷനും അസാപ് കേരളയുമായി സഹകരിച്ചാണ് ശിൽപശാല നടത്തിയത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. ആമുഖപ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ. ശിവദാസ് അനിയൻടി.എസ്., അഡ്മിനിസ്ട്രേറ്റർ ടി. ജി. നാരായണൻ , കോളേജിലെ അസി.പ്രൊഫസർ ജെറിൻ ജോർജ് കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. അസാപ് ട്രെയിനർമാരായ ആദർശ് പി ആർ, ശ്രീശ്യാം, ശ്രുതി കെ എസ് എന്നിവർ പരിശീലന ക്ലാസുകൾ എടുത്തു.മെറ്റ്സ് ഗ്രൂപ്പ് ഓഫ്ഇൻസ്റ്റിറ്റ്യൂഷൻസ്അക്കാദമിക് ഡയറക്ടർഡോ. എ.സുരേന്ദ്രൻസ്വാഗതം പറഞ്ഞു.പ്ലെയ്‌സ്‌മെന്റ് കോർഡിനേറ്റർ പ്രൊഫ. ഏലിയാസ് കെ വി നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!