ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ചെറു ധാന്യവർഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ “മില്ലെറ്റ് ഫുഡ് ഫിയെസ്റ്റ” സംഘടിപ്പിച്ചു. സ്കൂളിലെ ഹെറിറ്റേജ് ക്ലബ്ബ്, യുവ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.
പലതരം ചെറു ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനവും മത്സരങ്ങളും നടന്നു. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആധുനിക ജീവിതശൈലിയിൽ അവയുടെ അനിവാര്യതയെക്കുറിച്ചും അറിവ് പകരുന്ന ചാർട്ടുകളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
ചെയർമാൻ സി സുരേന്ദ്രൻ, സെക്രട്ടറി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടൻ നായർ, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദ രാജൻ, ഗിരിജമണി എന്നിവർ സന്നിഹിതരായിരുന്നു. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. അധ്യാപികമാരായ ദിവ്യ സുജേഷ്, സ്നിഗ്ദ്ധ എന്നിവർ നേതൃത്വം നൽകി.