കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഇ ഡിയുടെ അന്വേഷണം നേരിടുന്ന എ സി മൊയ്‌തീൻ എം എൽ എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ പി സി സി നിർവ്വാഹക സമിതിയംഗം എം പി ജാക്സൺ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഇ ഡിയുടെ അന്വേഷണം നേരിടുന്ന എ സി മൊയ്‌തീൻ എം എൽ എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ പി സി സി നിർവ്വാഹക സമിതിയംഗം എം പി ജാക്സൺ ആവശ്യപ്പെട്ടു.
എ സി മൊയ്‌തീന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ എം എൻ രമേശ്, സാജു പാറേക്കാടൻ, ശ്രീജിത്ത് പട്ടത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, എൻ എൽ ജോൺസൺ, ഐ ആർ ജെയിംസ്, ജോമി ജോൺ, എബിൻ ജോൺ, കെ കെ വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ സേവിയർ ആളൂക്കാരൻ, നിത അർജ്ജുനൻ എന്നിവർ പ്രസംഗിച്ചു.