ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച വുഡൻ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിസ്ട്രിക്റ്റ് ഗവർണർ Ln. ടോണി എനോക്കാരൻ നിർവ്വഹിച്ചു.
പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജോയ് പോൾ സ്വാഗതവും ട്രഷറർ മനോജ് ഐബൻ നന്ദിയും പറഞ്ഞു. ജോസ് തെക്കേത്തല, അഡ്വ. ഐബൻ മാത്തൻ , ഡോ ശ്രീനിവാസൻ , സോൺ ചെയർമാൻ റോയ് ജോസ് ആലുക്കൽ , മുൻ ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വ.ടി.ജെ തോമസ് ഡിസ്ട്രിക്റ്റ് ലയൺ ലേഡി പ്രസിഡണ്ട് റോണി പോൾ എന്നിവർ സംസാരിച്ചു. ഷട്ടിൽ നിർമാണ കമ്മിറ്റി ചെയർമാൻ ജോസ് തെക്കേത്തലക്ക് യോഗത്തിൽ ആദരവ് നൽകി.