കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും റേഡിയോ വേവ് അബ്സോർബറിൽ പി എച്ച് ഡി കരസ്ഥമാക്കി രാഹുൽ ഒ മനോഹർ.
ഇരിങ്ങാലക്കുട : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും റേഡിയോ വേവ് അബ്സോർബറിൽ പി എച്ച് ഡി കരസ്ഥമാക്കി രാഹുൽ ഒ മനോഹർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് രാഹുൽ. ഇരിങ്ങാലക്കുട ഓടമ്പിള്ളി മീനയുടേയും കറുത്തേടത്ത് മനോഹരന്റെയും മകനാണ്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ വി അശ്വതിയാണ് ഭാര്യ.