Channel 17

live

channel17 live

ചേറ്റുവ ഹാര്‍ബറും മുനക്കക്കടവ് ഫിഷ് ലാന്‍ഡ് സെന്ററും ഉന്നതതല സംഘം സന്ദര്‍ശിച്ചു

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം സന്ദര്‍ശനം നടത്തി.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡറക്ടര്‍ നെഹ്‌റു പോത്തിരി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് മധ്യ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിജി തട്ടമ്പുറം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്റെയും മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിന്റെയും
വിശദമായ പദ്ധതിക്ക് സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ്ങ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന് 15 കോടി രൂപയുടെയും മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിന് 11.06 കോടി രൂപയുടെയും വിശദമായ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതുമോള്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സി. എന്‍ജീനിയര്‍ സാലി വി ജോര്‍ജ്ജ്, അസി. എക്‌സി. എന്‍ജിനീയര്‍മാരായ ജി ഗോപാല്‍ ആന്‍വിന്‍, പി എ ഫാബി മോള്‍, ജനപ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!