മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ കരുവന്നൂർ ബാങ്കിൽ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പിനെതിരെ മേലൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ കരുവന്നൂർ ബാങ്കിൽ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പിനെതിരെ മേലൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.വ്യാജരേഖകൾ ചമച്ച് പാവപ്പെട്ടവരുടെ നിക്ഷേപങ്ങൾ തട്ടിയെടുകുകയും. നോട്ട് നിരോധനത്തിന്റെ മറയിൽ 500 കോടി രൂപയുടെ കള്ളപ്പണം വെ ളിപ്പിക്കുകയും ചെയ്ത സിപിഎം നേതാക്കളെയും അവരുടെ ബിനാമികളായ ശിങ്കിടികളെയും അറസ്റ്റ് ചെയ്ത് കൽത്തുറുങ്കിൽ അടയ്ക്കണം എന്നും, കോടികളുടെ ഹവാല പണമിടപാടിനെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും മുൻമന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീന്റെ പങ്കു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിന് മണ്ഡലം പ്രസിഡണ്ട് എൻ. സി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം ടി ഡേവിസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി കെ ഭാസി, ഷാജൻ മാടവന, വനജദി വാകരൻ, ജാൻസി പൗലോസ്, ഷീജ പോളി, പി.വി പാപ്പച്ചൻ,കെ.എം ജോസ്,കെ.ഡി ജോസ് എന്നിവർ പ്രസംഗിച്ചു.