ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയി പീണിക്ക പറമ്പിൽ, പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ്, എൻവയോൺമെൻറ് സയൻസ് വിഭാഗം മേധാവി സുബിൻ കെ ജോസ്
എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് “സീം ഇന്ത്യ” ദേശീയ പുരസ്കാരം. സുസ്ഥിര വികസനം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണ പദ്ധതികൾ എന്നിവയുടെ കാര്യത്തിൽ കോളേജ് നടത്തുന്ന പരിശ്രമങ്ങളെ വിലയിരുത്തിയാണ് അവാർഡ്. ദേശീയ തലത്തിൽ ഇരുന്നൂറോളം സ്ഥാപനങ്ങളെ പിന്തള്ളിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഈ നേട്ടം കൈവരിച്ചത്.
ക്രൈസ്റ്റ് കോളജിനൊപ്പം വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (വി ഐ ടി) അവാർഡിന് അർഹമായിട്ടുണ്ട്. ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയി പീണിക്ക പറമ്പിൽ, പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ്, എൻവയോൺമെൻറ് സയൻസ് വിഭാഗം മേധാവി സുബിൻ കെ ജോസ്എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര ഊർജ്ജ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ജനറൽ അശോക് കുമാറാണ് അവാർഡ് ദാനം നിർവഹിച്ചത്.