ജാഥയുടെ ഉദ്ഘാടനം പുളിപ്പറമ്പിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു.
മാളഃ ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം പുളിപ്പറമ്പിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ജോജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. പി വി അരുൺ, സിബിൻ ഈനാശു തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ സി എൻ സുധാർജ്ജനൻ നന്ദി പറഞ്ഞു. മിനി അശോകൻ, എ എം ഹക്കിം, ബൈജു പാറേക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.