ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് വേണു വെള്ളാങ്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാട്ടൂർ യൂണിറ്റിന്റെ പതിനാലാം വാർഷിക സമ്മേളനം കിഴുത്താണി ഗ്രാമീണ വായനശാലയിൽ ചേർന്നു. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കിഴുത്താണിയുടെ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് വേണു വെള്ളാങ്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു.
സുബി കല്ലട അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പ്രസാദ് കളേഴ്സ് സംഘടനാ റിപ്പോർട്ടും, ജോയിന്റ് സെക്രട്ടറി ജിഷ രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ടി സി ആൻ്റു കണക്കുകളും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂർ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പുതിയ ഭാരവാഹികളായി ടി സി ആൻ്റു (പ്രസിഡണ്ട്), ബബീഷ് ബാബു (വൈസ് പ്രസിഡണ്ട്), പി എസ് ഷാജു (സെക്രട്ടറി), സുബി കല്ലട (ജോ സെക്രട്ടറി), ജിഷ രാജേഷ് (ട്രഷറർ), ഡേവിസ് ആലുക്ക, സുരേഷ് കിഴുത്താണി, കെ ബി ശശി, ഷൈജു ഫോട്ടോവേൾഡ് (മേഖല കമ്മിറ്റി അംഗങ്ങൾ), ജയേഷ്, വിനോദൻ, രാജേഷ് , യദുകൃഷ്ണ, സിയാദ് (യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
മേഖലാ ട്രഷറർ പ്രകാശൻ ശോഭന, ജില്ലാ കമ്മിറ്റി അംഗം കെ വി സഞ്ജു, വനിതാ വിങ്ങ് ജില്ലാ കോർഡിനേറ്റർ ജിഷ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. മേഖല കമ്മിറ്റി അംഗം ഡേവിസ് ആലുക്ക സ്വാഗതവും, യൂണിറ്റ് വൈസ് പ്രസിഡണ്ട് ബബീഷ് ബാബു നന്ദിയും പറഞ്ഞു.