ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്.
ജില്ലയില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വികസന ഫണ്ട് വിനിയോഗത്തില്‍ ഇതുവരെ ചിലവഴിച്ചത് 19.59 ശതമാനം. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്. 9 പഞ്ചായത്തുകള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തുക വിനിയോഗം സംബന്ധിച്ച് വിശദീകരിച്ചു. കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള സംയുക്ത പദ്ധതികള്‍ കൗണ്‍സില്‍ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്.
ചാലക്കുടി മുനിസിപ്പാലിറ്റി, കൈപ്പറമ്പ് പഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 ഹെല്‍ത്ത് ഗ്രാന്റിന് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നഗര ഭരണ സ്ഥാപനങ്ങളുടെ 2021-22 ഹെല്‍ത്ത് ഗ്രാന്റ് അവലോകനവും ഇതിനോട് അനുബന്ധിച്ച് നടന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ചാലക്കുടി നഗരസഭ എന്നിവരാണ് ഹെല്‍ത്ത് ഗ്രാന്റ് തുക വിനിയോഗിച്ചിരിക്കുന്നത്.
കോര്‍പ്പറേഷനിലെയും നഗരസഭകളിലെയും ഹെല്‍ത്ത് ഗ്രാന്റുമായി ബന്ധപ്പെട്ട് അവലോകന യോഗം ഒക്ടോബര്‍ 6 ന് ചേരാനും ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനമായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാനും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍ദേശിച്ചു. 2023-24 വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട ബ്ലോക്ക്തല അവലോകന യോഗം ഒക്ടോബര്‍ രണ്ടാം വാരത്തോടുകൂടി ഡി.പി.സി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേരാനും നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ജില്ലാ പഞ്ചായത്തുമായുള്ള സംയുക്ത പദ്ധതികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും പഞ്ചായത്തുകള്‍ക്ക് നല്‍കി. സമയ പരിധിക്കുള്ളില്‍ അപേക്ഷിക്കാത്ത പക്ഷം തുകയുടെ അനുമതി നിഷേധിക്കപ്പെടുമെന്നും പി.കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു.
ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഡി.പി.സി സര്‍ക്കാര്‍ നോമിനി ഡോ. എം.എന്‍ സുധാകരന്‍, ജനകീയ ആസൂത്രണ ജില്ലാ കോഡിനേറ്റര്‍ അനൂപ് കിഷോര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍ മായ, ഡി.പി.സി മെമ്പര്‍മാരായ കെ.വി സജു, ജനീഷ് പി. ജോസ്, സീതാ രവീന്ദ്രന്‍, ഷീനാ പറയങ്ങാട്ടില്‍, ലീലാ സുബ്രഹ്മണ്യന്‍, സുഗത ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.