ചടങ്ങില്‍ ഇരിങ്ങാലക്കുട ബി.ആര്‍.സി ബി.പി.സി കെ.ആര്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സോണിയ വിശ്വം സ്വാഗതവും പി.എസ് സംഗീത നന്ദിയും പറഞ്ഞു.
സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കലാ ഉത്സവ് സംഘടിപ്പിച്ചു. ചലച്ചിത്ര താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. കലാ ഉത്സവില്‍ കുട്ടികളുടെ ക്ലാസിക്കല്‍ നൃത്തം, നാടോടി നൃത്തങ്ങള്‍, ഉപകരണ സംഗീതം തുടങ്ങിയ കലാപ്രകടനങ്ങള്‍ അരങ്ങേറി. സാംസ്‌കാരിക വൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് കലാ ഉത്സവിലൂടെ കുട്ടികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഓരോ ബി.ആര്‍.സിയുടെ കീഴിലും കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന കുട്ടികളില്‍നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരിക്കാന്‍ അവസരം ലഭിക്കും. ചടങ്ങില്‍ ഇരിങ്ങാലക്കുട ബി.ആര്‍.സി ബി.പി.സി കെ.ആര്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സോണിയ വിശ്വം സ്വാഗതവും പി.എസ് സംഗീത നന്ദിയും പറഞ്ഞു.