പി ടി എ പ്രസിഡന്റ് ഇ കെ ഷിഹാബ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : നടവരമ്പ് ഗവ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ വരയുത്സവം നടത്തി. പി ടി എ പ്രസിഡന്റ് ഇ കെ ഷിഹാബ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വരച്ച ചിത്രങ്ങളടങ്ങിയ പുസ്തകം ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ, ഇ കെ ഷിഹാബ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചിത്രരചന നടത്തി. ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ, എസ് എം സി ചെയർമാൻ എം എസ് സുമേഷ് എന്നിവർ പ്രസംഗിച്ചു.