ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തീകരിച്ച വടക്കും മുറി ലക്ഷം വീട് ഹാൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ V Nരാജേഷ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് AP വിദ്യാധരൻ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സംഗീത അനീഷ്, വാസന്തി സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാരാഘവൻ , A V ഉണ്ണിക്കൃഷ്ണൻ ,ഷൈല ജ സന്തോഷ്, SC കോഡിനേറ്റർ അഞ്ചിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എ എൻ മോഹനൻ നന്ദി പറഞ്ഞു.